ഭിക്ഷ
ചന്ദ്രക്കല എസ്.കമ്മത്ത്
ബ്രാഹ്മണന് ദാനം നല്കാനും വാങ്ങാനുമുള്ള ദ്രവ്യമാണ് കന്യക. വിവാഹമണ്ഡപത്തിൽ വധുവിന്റെ വേഷത്തിലിരിക്കുന്ന സ്ത്രീ ദാനദ്രവ്യം. ഭർത്താവ് ദാനം വാങ്ങുന്നു. പിതാവ് ദാനം നല്കി സുകൃതം നേടുന്നു. ഹോമകുണ്ഡത്തിലെ ജ്വലിക്കുന്ന അഗ്നിയെ സാക്ഷിയാക്കി കന്യകയുടെ കഴുത്തിൽ മംഗല്യസൂത്രം അണിയിക്കുന്നതോടെ ഭർത്തൃവീടിൻ്റെ അവകാശിയാവുന്നതോടൊപ്പം, ജന്മഗൃഹവുമായുള്ള സകല ബന്ധവും അറുത്തുമാറ്റപ്പെടുകയും ചെയ്യുന്നു. തേക്കുംകാട് എന്ന ബ്രാഹ്മണഗൃഹത്തിലേക്ക് വധുവായി വലതുകാൽവെച്ചു അകത്തേക്ക് കയറിയ കമലയുടെ ജീവിതത്തിലൂടെ ഇതൾവിരിയുന്ന കണ്ണീരിന്റെയും പുഞ്ചിരിയുടെയും കഥയാണ് ഇതിലെ പ്രമേയം. കൗമാരപ്രായത്തിൽ തന്നെ വൈധവ്യം സംഭവിച്ചവരുടെയും കുടുംബത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെയും ആലംബഹീനരായ അബലകളുടെയും ആത്മനൊമ്പരങ്ങളുടെയും അസ്വാതന്ത്ര്യങ്ങളുടെയും കഥ ഹൃദയാവർജ്ജകമായി രചിക്കപ്പെട്ടിരിക്കുന്ന നോവൽ. ബ്രാഹ്മണ സമുദായത്തിലെ ആചാരങ്ങളുടെയും കൂട്ടുകുടുംബ വ്യവസ്ഥകളുടെയും ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന, സുഖദമായ വായനാനുഭവം നല്‌കുന്ന ശ്രദ്ധേയമായ കൃതിയാണിത്.
Reviews
There are no reviews yet.