ഇരുളൻ
വി.പി. ഏലിയാസ്
അധർമം പ്രവർത്തിക്കുന്നതിൽനിന്ന് സുയോധനനെ വിലക്കിയില്ല എന്നതിനപ്പുറം എന്ത് ദോഷമാണ് എന്നിലാരോപിക്കാവുന്നത്? വിലക്കിയില്ല എന്നതു പോലും സത്യമല്ല. വിലക്കുകളെ അവൻ വകവെച്ചില്ല എന്നതാണ് സത്യം. വാക്കുകൾക്ക് വിലയില്ലാത്തിടത്ത് ഒരാൾ പതുക്കെപ്പതുക്കെ മൗനിയായിത്തീരുന്നതിൽ എന്താണദ്ഭുതം? ഞാൻ ചെയ്‌ത നന്മകളൊന്നും ആരും പരിഗണിച്ചില്ല. അല്ലെങ്കിലും ചെയ്ത നന്മകളുടെ പേരിലല്ല, ചെയ്യാത്തവയുടെ പേരിലാണ് ഒരാൾ വിലയിരുത്തപ്പെടുക.
‘ഇരുളനും’ ‘അരാൾസമുദ്ര’വുമടക്കം ആഖ്യാനവൈവിദ്ധ്യത്താൽ ശ്രദ്ധേയമായ ഏഴു കഥകളുടെ സമാഹാരം.
Reviews
There are no reviews yet.