നക്സലിസത്തിന്റെ കുതിപ്പും കിതപ്പും
കുറ്റ്യാടി-തിരുനെല്ലി കലാപങ്ങളും വർഗീസിൻ്റെ മരണവും
സെബാസ്റ്റ്യൻ ജോസഫ്
നക്സൽബാരി കലാപങ്ങളുടെ ആചാര്യനായ ചാരുമജുംദാറും തലശ്ശേരി-പുൽപ്പള്ളി നക്സലൈറ്റ് കലാപങ്ങൾക്ക് നേതൃത്വം നൽകിയ കുന്നിക്കൽ നാരായണനും തമ്മിൽ തെറ്റിപ്പിരിഞ്ഞു. മജുംദാറും അദ്ദേഹത്തിന്റെ സി.പി.എം.(എം.എൽ.) പാർട്ടിയും ജന്മിത്വത്തെ ഗറില്ലാരീതിയിൽ ഉന്മൂലനം ചെയ്യാനുള്ള മന്ത്രവാക്യമുയർത്തിയപ്പോൾ ഭരണകൂടരൂപങ്ങളെ ആക്രമിക്കാനായിരുന്നു കുന്നിക്കലിൻ്റെ ആഹ്വാനം. രണ്ടുസിദ്ധാന്തങ്ങളുടെയും മാറ്റുരയ്ക്കലാണ് പിന്നീട് നടന്നത്-കുറ്റ്യാടിയിൽ കുന്നിക്കൽ ലൈനിൻ്റെയും തൃശ്ശിലേരി-തിരുനെല്ലിയിൽ മജുംദാർ ലൈനിൻ്റെയും. കലാപങ്ങളുടെ അന്ത്യത്തിൽ എ.വർഗീസ് വിപ്ലവവിഹായസ്സിലെ കൊള്ളിമീനായി ജ്വലിച്ചുയർന്ന് എരിഞ്ഞടങ്ങി. ആ കാലഘട്ടത്തിൻ്റെ ചരിത്രം പുനരാവിഷ്ക രിക്കപ്പെട്ടിരിക്കുന്നു.
Reviews
There are no reviews yet.