നീലവെളിച്ചം
ഉറൂബ്
മഞ്ഞിൽക്കുളിച്ച നീലപുഷ്പങ്ങൾപോലെ ആർദ്രങ്ങളായ നീലമിഴികളാൽ നോക്കുന്ന ചിന്നമ്മു, പ്രഥമസന്താനത്തെ മാറിൽചേർത്തുകൊണ്ട് സേതുവൊന്നിച്ച് വണ്ടിയിറങ്ങിപ്പോകുന്ന പ്രേമയെ നോക്കി കോപാകുലയാകുന്ന ലക്ഷ്മി, കുഞ്ചുവും നാരായണിയും സ്നേഹത്തിലായതിന് അവരെ പിരിച്ചുവിടാൻ കൽപ്പിക്കുന്ന ഭാര്യയോട് ‘വേലക്കാർക്ക് പരസ്പരം സ്നേഹിച്ചുകൂടെ, ഞാൻ നിന്നെ വിവാഹം ചെയ്തതെങ്ങനെയെന്ന് ഓർത്തു നോക്കൂ’ എന്നുപദേശിക്കുന്ന ഭർത്താവ്, വിളക്കണച്ച് കിടക്കയിലേക്ക് ചായുമ്പോൾ അയൽപ്പക്കത്തെ ഒരമ്മ ഉറക്കം തൂങ്ങിക്കൊണ്ട് പാടുന്ന താരാട്ടുകേട്ട് വീണ്ടും വിളക്കു കൊളുത്തുന്ന ലത… ഇങ്ങനെ ജീവിതത്തിൻ്റെ ക്രൂരതയും ദൈന്യവും നിഷ്കളങ്കതയും സമ്മേളിക്കുന്ന, കവിത തുളുമ്പുന്ന ഏഴു കഥകൾ ഈ നീലവെളിച്ചത്തിൽ തെളിയുന്നു.
Reviews
There are no reviews yet.