നോ മാൻസ് ലാൻ്റ്
ഷാഹുൽ ഹമീദ്.കെ.ടി.
ആഴങ്ങളിലേക്കു പോവുംതോറും നനവുകൂടിക്കൊണ്ടിരുന്നു. വെള്ളമായിരുന്നില്ല. ചോര…! പഴകിയ ചോരയുടെ ദുർഗന്ധം. മുട്ടത്തോടുകൾ കണ്ടപ്പോൾ ആശ്വാസമായി. തോടുകൾ മാറ്റിയപ്പോൾ കുറേ ജീവികൾ എന്നെനോക്കി പല്ലിളിച്ചു. എൻ്റെ കുഞ്ഞുങ്ങൾ…ഇവരെങ്ങനെ ഇങ്ങനെയായി. !
നവലോകക്രമങ്ങൾ തീർക്കുന്ന ജൈവപരിണാമങ്ങൾ; ഷണ്‌ഡീകരിക്കപ്പെട്ട ഈ തലമുറകൾ ഒരിക്കലുമറിയുന്നില്ല… ഇന്നലെകളിലേക്കുള്ള മടക്കം, നവോത്ഥാനമൂല്യങ്ങളുടെ നഷ്‌ടങ്ങൾ, പുത്തൻ അധിനിവേശശക്തികളുടെ അദൃശ്യ വലയങ്ങൾ, ആഗോളീകരണയന്ത്രങ്ങളുടെ പൽച്ചക്രങ്ങളിൽ അരഞ്ഞില്ലാതാവുന്ന നിലവിളികൾ…കഥകളിലെ അക്ഷരങ്ങൾ ഈ തലമുറകളുടെ തലച്ചോറുകളിലേക്കു വിവേചനത്തിന്റെ വെളിച്ചങ്ങളുമായി പെയ്‌തിറങ്ങുന്നു.
Reviews
There are no reviews yet.