ഒഡീസി
ഹോമർ
വിവ: ജി.കമലമ്മ
ബി.സി. 1050-നും 900-നും ഇടയ്ക്ക് ഗ്രീസിൽ ജീവിച്ചിരുന്ന അന്ധകവിയാണ് ഹോമർ. ഭാരതീയർക്ക് രാമായണവും മഹാഭാരതവും പോലെയാണ് പാശ്ചാത്യർക്ക് ഹോമർകൃതികളായ ‘ഇലിയഡും ഒഡീസിയും.’ ഇംഗ്ലണ്ടിൽ ആദ്യം ഉണ്ടായ അച്ചടിശാല കാക്സ്റ്റൻതാണ് (Caxton’s Printing Press) അവിടെ ആദ്യം അച്ചടിച്ചത് ഹോമർകൃതികളാണ്. ഇലിയഡ് ലോകോത്തരമായ സമരകഥ ഒഡിസി ലോകോത്തരമായ സഞ്ചാരകഥയും. യൂറോപ്യൻ സാഹിത്യത്തിന്റെ തുടക്കംകുറിക്കുന്നതും ഹോമർകൃതികൾ തന്നെ.
പത്തുവർഷം നീണ്ടുനിന്ന ട്രോജൻയുദ്ധം ജയിച്ച് വിജയോന്മത്തരായി പിറന്ന നാട്ടിലേക്കു മടങ്ങിയ ഒഡീസിയൂസും കൂട്ടരും പല ദ്വീപുകളിലും എത്തിപ്പെട്ട് പലവിധ ദുരിതങ്ങൾ അനുഭവിച്ച് പത്തുവർഷം കുടി കഴിഞ്ഞാണ് സ്വഗ്യഹത്തിലെത്തിയത്. ആ സഞ്ചാരത്തിൻ്റെ കഥ ‘ഒഡിസി’ നിങ്ങളോടു പറയുന്നു. ലോകസാഹിത്യത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യകൃതിയും ഒഡിസിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒന്നുപോലെ ആസ്വാദ്യമായ കൃതി
Reviews
There are no reviews yet.