രതിശില്‌പചാരുതയുടെ ഖജുരാഹൊ, കൊണാർക്ക്
വത്സല മോഹൻ
പത്താം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ ഇന്ത്യ ഭരിച്ചിരുന്ന ചന്ദേല രജപുത്രരാജാക്കൻമാരുടെ സാംസ്കാരിക തലസ്ഥാനമായിരുന്നു ഖജുരാഹൊ. യുനസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകളിൽ പ്രമുഖസ്ഥാനമുള്ള ഖജുരാഹൊ മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ചെറിയൊരു ഗ്രാമമാണ്. ഇന്ത്യയിലെത്തുന്ന വിദേശസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാണിത്. സഞ്ചാരികളെ ഖജുരാഹൊവിലേക്ക് ആകർഷിക്കുന്നത് അവിടത്തെ ഹിന്ദു-ജെയ്ൻ ക്ഷേത്രസമുച്ചയങ്ങളിലെ വൈവിധ്യമാർന്ന ശില്പചാതുരിയാണ്. മധ്യകാലഘട്ടത്തിൽ പണിതീർത്ത ഈ ക്ഷേത്രങ്ങളിൽ കാണുന്ന രതിശില്‌പങ്ങൾ സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്നു. ഇരുന്നൂറ് വർഷങ്ങൾകൊണ്ട് പണിതീർത്ത ഈ ക്ഷേത്രസമുച്ചയങ്ങളുടെ നിർമിതിക്ക് പിന്നിലുള്ള ഉദ്ദേശ്യം എന്തായിരുന്നുവെന്നത് ഇന്നും ചർച്ചാവിഷയമായി നിലനിൽക്കുന്നു.
Reviews
There are no reviews yet.