“യദാ യദാ ഹി ധർമ്മസ്യ
ഗ്ലാനിർ ഭവതി ഭാരതഃ
അഭ്യുത്ഥാനമധർമ്മസ്യ
തദാത്മാനം സൃജാമ്യഹം”
പ്രശാന്തമായ ശംബാലഗ്രാമത്തിൽ വിഷ്‌ണുയാതൻ്റെയും സുമതിയുടേയും മകനായി ജനിച്ച കൽക്കി ഹരിക്ക് തൻ്റെ പൈതൃകത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു – ദുരന്തങ്ങളെയും യുദ്ധങ്ങളെയും നേരിടേണ്ടി വരുന്നതു വരെ.
കലിയുടെ അധീനതയിലായിരുന്ന കീകത്പൂരിലേക്ക് വരുത്തപ്പെട്ട കൽക്കിക്ക് തനിക്ക് ചുറ്റും മരണമാണ് കാണാൻ കഴിഞ്ഞത്. അവിടെവച്ച് തന്റെ ദൗത്യം മനസ്സിലാക്കിയ കൽക്കിക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. വിഷ്ണു ഭഗവാന്റെ അവതാരത്തെക്കുറിച്ച് മഴുവേന്തിയ ആ അമർത്യനിൽ നിന്നും കൂടുതൽ അറിയണം.
പക്ഷേ…. കലിയുഗത്തിൻ്റെ ഉദയത്തിനുമുമ്പ് പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് തന്റെ ദൗത്യം നിറവേറ്റാൻ കൽക്കിക്ക് കഴിയുമോ…?
Reviews
There are no reviews yet.