സദ്ഗുരു ശ്രീ. ശെമ്മങ്കുടി സ്വാമി
പാലാ സി.കെ. രാമചന്ദ്രൻ
സംഗീതകലാനിധി ഡോ.ശെമ്മങ്കുടി ശ്രീനിവാസയ്യർ എന്ന യശഃശരീരനായ സംഗീതഭീഷ്മപിതാമഹൻ്റെ സംഗീതസോപാനങ്ങളെ സ്മരിച്ചുകൊണ്ട് ശിഷ്യനായ ശ്രീ. പാലാ രാമചന്ദ്രൻ എഴുതിയ ഈ ഗ്രന്ഥം ഞാൻ ഒരൊറ്റ ദിവസംകൊണ്ട് വായിച്ചുകേട്ടു എന്നു പറയുമ്പോൾത്തന്നെ അതിൻ്റെ സാരസ്യം എത്രയുണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
വി.ആർ.കൃഷ്ണയ്യർ.
ശെമ്മങ്കുടി സ്വാമികളുടെ കൂടെയുള്ള ജീവിതഭാഗ്യങ്ങളും സ്വാമി കേരളത്തിനു നൽകിയ സംഗീതസേവനങ്ങളെപ്പറ്റിയും വിവരിക്കുന്ന ഈ ഗ്രന്ഥം ഒരു ഗുരുദക്ഷിണയായി രാമചന്ദ്രൻ സ്വാമിക്ക് സമർപ്പിക്കുകയാണ്.
മാവേലിക്കര ആർ.പ്രഭാകരവർമ്മ.
എൻ്റെ സുഹൃത്ത് പാലാ രാമചന്ദ്രൻ ഒരു മഹാഭാഗ്യവാനായ ശിഷ്യനാണ്. ശെമ്മങ്കുടി സ്വാമിയെ പരിചയപ്പെട്ടകാലം മുതൽ സ്വാമി നമ്മിൽനിന്നും ശരീരംകൊണ്ട് വേർപെടുന്നതുവരെ അദ്ദേഹത്തിന്റെ കച്ചേരികൾക്കെല്ലാം കൂടെ പാടാനും അദ്ദേഹത്തെ ശുശ്രൂഷിക്കാനും രാമചന്ദ്രനു കിട്ടിയ മഹാഭാഗ്യം ഒരു ഗുരുവിൽനിന്നും ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമായാണ് കരുതേണ്ടത്.
യേശുദാസ്.
Reviews
There are no reviews yet.