കൂട്ടുകൃഷി
ഇടശ്ശേരി
കവിയായ ഇടശ്ശേരിയെ യഥാർത്ഥത്തിൽ അസ്വസ്ഥനാക്കിയത് 1948-ൽ അരങ്ങേറിയ കൂട്ടുകൃഷി എന്ന നാടകമാണ്. എൻ.വി. പറഞ്ഞതുപോലെ പരിതസ്ഥിതികൾ പടുത്തുയർത്തുന്ന പ്രതിബന്ധങ്ങളോടെതിർത്ത് മുന്നേറുന്ന മനുഷ്യേച്ഛാശക്തിയുടെ വികാസത്തിന്റെ കഥയാണിത്. നമ്മെ അതിരിടുകയും വെട്ടിച്ചുരുക്കുകയും ചെയ്യുന്ന സാമൂഹികശക്തികളോടും ഇടുങ്ങിയ സ്വാർത്ഥങ്ങളോടും സമരം ചെയ്യുവാൻ ജീവനോടെ അരങ്ങത്തേക്കെറിയപ്പെട്ട നമ്മുടെ ചില സഹജീവികളെ നാം കൂട്ടുകൃഷിയിൽ കാണുന്നു. ജീവിതത്തിൻ്റെയും വ്യക്തിത്യത്തിൻ്റെയും ഒരു പ്രതിഫലനവും സംക്ഷേപണവും വ്യാഖ്യാനവും മനുഷ്യത്യത്തിൻ്റെ ഒരാ വിഷ്കരണവും ഇതിൽനിന്ന് നമുക്ക് ലഭിക്കുന്നു. ഇതാണല്ലോ സാഹിത്യകലയിൽ നാം തേടുന്നതും. ഇതുനിമിത്തം തണുത്ത അച്ചടിയിൽ വായിക്കുമ്പോഴും കൂട്ടുകൃഷി സരസവും സാരഗർഭവുമായി അനുഭവപ്പെടുന്നു
Reviews
There are no reviews yet.