ബുദ്ധ
സമ്യക്കായ ജീവിതവീക്ഷണം
ഷൗക്കത്ത്
നമുക്കുണ്ടാകുന്ന പ്രതികരണങ്ങളിൽ നാം സംയമികളാകുമ്പോൾ, നമ്മൾ മനസ്സിലാക്കിയ കാര്യങ്ങൾ മാത്രമല്ല സത്യമെന്നറിഞ്ഞ് കുറച്ചുകൂടി സമയം വിട്ടുകൊടുക്കാൻ തയ്യാറാകുമ്പോൾ നമ്മെയും ഏവരെയും സാവകാശത്തോടെ കേൾക്കാനും മനസ്സിലാക്കാനുമുള്ള ശ്രദ്ധ ഉള്ളിലുണർന്നു വരും. അപ്പോൾ നമ്മിൽ ഹൃദ്യമായ സമാധാനം വന്നു നിറയും. അവിടെ നാം ‘ബുദ്ധം’ അനുഭവിക്കും.
ബുദ്ധദർശനത്തിന്റെ ഉൾക്കാമ്പിലേക്ക് ഒരു പ്രവേശികയാണ് ഈ പുസ്തകം.
ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളിൽ പെട്ട് അസ്വസ്ഥമാകുന്ന മനസ്സിനോട് ബുദ്ധൻ പറയുന്ന സമ്യക്കായ ഒരു വഴിയുണ്ട്. എല്ലാ അതിശയോക്തികളും വിട്ട് സാധാരണത്വത്തിൽ ഒഴുകാൻ വെളിച്ചമാകുന്ന സമചിത്തതയുടെയും കരുണയുടെയും കരുതലിന്റെയും വഴി. അഹന്തയുടെ ഉച്ചിയിൽനിന്നും വിനയത്തിൻ്റെ സമതലത്തിലേക്ക് ബുദ്ധനൊപ്പം സഞ്ചരിക്കുമ്പോൾ എല്ലാ കെട്ടുകളും അഴിഞ്ഞ്, മനസ്സ് തണിഞ്ഞ് നാം സ്വസ്ഥരാകുന്നു.
ബുദ്ധദർശനം പകരുന്ന സമ്യക്കായ ജീവിതവീക്ഷണത്തിലേക്ക് ലളിതമായ അവതരണത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം.
ഗുരുദർശന പുരസ്കാരം നേടിയ കൃതി ..
Reviews
There are no reviews yet.